
ഞാന്‍ വന്നിട്ടു അധിക ദിവസം ആയിട്ടില്ല.എനിക്കു നല്ലൊരു പേരിടാന്‍ മമ്മായും പപ്പായും ചിന്തിച്ചുകൊണ്ടിരിക്കുകയാ,പപ്പാ താന്റെ പഴയകാമുകിമാരുടെ പേരൊക്കെ പറയും അപൊ മമ്മാ പറയും അതൊന്നും വേണ്ടാന്ന്.എനി എന്താ ഉണ്ടാകുകാ എന്നറിയില്ല.മമ്മായെ പൊലെ എന്റ കയ്യിനും കാലിനും ഒക്കെ നല്ല നീളമാ എനിക്കു പപ്പായുടെ blood ഗ്രൂപാ.പക്ഷേ ഞങ്ങള്‍ 2 പേരും b+ എന്ന പൊളസിയാ.പപ്പാ എന്നെ കണ്ടിട്ടില്ല.ഇടക്കു ഇടക്കു വിളിക്കും മമ്മാ എനിക്കു തരില്ല മമ്മക്കുതന്നെ കുറേകാര്യങ്ങള്‍ പറയാനുണ്ട്. എന്നു ഞാന്‍ പപ്പയുമായി സംസാരിച്ചു “അ....അഒം...ആ.....എന്നൊക്കെ പറ്യുമ്പൊഴേക്കും മമ്മ ഫൊണ്‍ വാങ്ങി....പപ്പ മമ്മായൊടു പറയാ,വലിയ സന്തൊഷമായത്രേ പപ്പക്കു എന്റ ശബ്ധം കേട്ടപ്പൊ.....
ഇന്നു നവബര്‍ 22/2007 ഞാന്‍ എന്നു എന്റാ മാമ്മയുടേ വീട്ടിലെക്കു പൊകുകയാ,ഇന്നലെ പൊകാമെന്നണ് വിചാരിച്ചാത് ഡൊക്ടര്‍ വന്നു നൊക്കിയപ്പൊള്‍ എനിക്കു മഞ്ഞനിറം ഉണ്ടത്രേ അതുകൊണ്ട് എന്നു കൂടി എന്നെ ട്യൂബ് ലൈറ്റിനു മുന്നില്‍ കിടത്തണം എന്നു പറഞ്ഞു .ശൊ..നല്ലച്ചൂടാ അവിടെ..ഉറങ്ങാനും പറ്റിയില്ല. എല്ലാവരും ആശുപത്രീയിലെ കണക്കുതീര്ക്കുന്നതിരക്കിലാ..രാത്രി ഉറങ്ങത്തതുകൊണ്ട് ഇപ്പൊ എനി


എന്നു ഞാന്‍ ജനിച്ചിട്ടു 5 ദിവസം ആയി പപ്പാ ഇന്നും എന്റെ ഫൊട്ടൊ കിട്ടാത്തതില്‍ മമ്മായൊടു സങ്കടം പറഞ്ഞു.പപ്പാ ഭയങ്കര വിഷമത്തിലാ......
(21/11)പപ്പാക്കു എന്നെന്റ് ഫൊട്ടൊ കിട്ടിയെന്നു പറഞ്ഞു.പപ്പാക്കു സന്തൊഷമായി എന്നും പറഞ്ഞു,പപ്പാ പറഞ്ഞത്രേ എനിച്ചു മമ്മായുടെ ഛായയാണെന്നു.സുരേന്ധ്രേട്ടന് ഇന്നലെ വന്നിട്ടു ഫൊട്ടൊ എടുത്തു പൊയി ഞാന്‍ ഉറങ്ങുകയായിരുന്നു.പെണ്‍കുട്ടികള്‍ ഉറങ്ങുമ്പൊള്‍ ഫൊട്ടൊ എടുക്കാന്‍ പാടില്ലെന്നു അറിയില്ലെ...ഈ ചേട്ടന്.പപ്പാക്കുള്ള ഫൊട്ടൊവാ അതില്‍ ഒന്നു ചിരിക്കാനും പറ്റിയില്ല........

ഡിസംബര്‍ 12നു എനിക്കു പേരിട്ടു.പപ്പായാ എനിക്കുള്ള പേര് പറഞ്ഞത്.എന്റ കാതില്‍ പറഞ്ഞത് എന്റ അമ്മുമയുടെ പേരാ.എല്ലാവരും വന്നിരുന്നു.പ്രകാശമാമയാ എനിക്കു പേരു കാതില്‍ “സായിശ്രീ” എന്നു മൂന്നു പ്രാവശ്യം പറഞ്ഞത് .ഞാന്‍ ഉറങ്ങിപ്പൊയി....കണ്ണുതുറന്ന്പ്പൊ ഭയങ്കര എരിവായിരുന്നു.എന്റ കണ്ണിലും പുരികത്തിന്റ മുകളിലും ഒക്കെ കരിപുരട്ടിയിരിക്കുകയാ....പിന്നെ എന്നെ അടുക്കള കാണിക്കാന്‍ കൊണ്ടുപൊയി.ഫൊട്ടൊ കാണൂ.......
എന്റെ പപ്പാ വരുന്നുണ്ട്....ഡിസംബര്‍ 29നു വരും.പപ്പാക്കു അമ്പലത്തില്‍ ശയന പ്രതിക്ഷ്ണം ഉണ്ട് അതു കഴിഞ്ഞാല്‍ എന്നെ കാണാന്‍ വരും എനിക്കു കൊതിയായിത്തുടങ്ങി പപ്പയെ കാണാന്‍....എല്ലാവര്ക്കും ഞങ്ങളുടെ “പുതുവത്സരാശംസകള്‍“.......
30നു കാലത്തു തന്നെ മുറ്റത്തു ഓടൊറിക്ഷ വന്നു നില്ക്കുന്ന ശബ്ധം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്,എന്റേ പപ്പാവന്നിരിക്കുന്നു,ഞാന്‍ തൊട്ടിയില്‍ കിടക്കുകയാ...പപ്പാ വന്നിരുന്നു തൊട്ടിയിലെക്കു നൊക്കി ഞാനും പപ്പയെ കണ്ടു..........മമ്മാ വന്നു എന്നെ പപ്പായുടെ കൈയ്യില്ലേക്കു കിടത്തി,പപ്പാ എന്റ കവിളില്‍ ഉമ്മവച്ചു......ഇതെന്താ എന്നെ ഇങ്ങനെ നൊക്കിയിരിക്കുന്നത്...പപ്പായെ ഉണര്‍ത്താന്‍ ഞാന്‍ നന്നായി ഒന്നു ചൂച്ചു ഒഴിച്ചു കൊടുത്തു,പപ്പായുടെ പുതിയ pant നന്നയി നനഞിടൂണ്ട്.മമ്മാ അകത്തു പപ്പാകൊണ്ടുവന്ന dress ഒക്കെ നൊക്കുകയാ..നനവുകിട്ടിയപ്പൊള് പപ്പാ ഉറക്കെ ശബ്ധം ഉണ്ടാക്കി.എനിക്കു ഉള്ളില്‍ ചിരിവന്നു........
പപ്പാഎപ്പൊഴും എന്റെ കൂടെത്തന്നെയാ,എനിക്കിപ്പൊ പപ്പാ എടുത്തു നടക്കണം എന്നാലെ ഉറക്കം വരൂ,ഞാന്‍ ഉറങ്ങിയാലെ പപ്പാ പുറത്തു പൊക്കൂ.പപ്പാവരുമ്പൊള് കുറേ ഉടുപ്പ് കൊണ്ടുവന്നിട്ടുണ്ട്,എപ്പൊ എന്നും പുതിയ ഉടുപ്പാ ഇടുന്നത്,ഞാനിപ്പൊ അല്‍പ്പം ഗമയിലാണ്.എന്നെ എടുത്ത് ഇരിക്കാന്‍ പാടില്ല നടക്കണം പിന്നെ ഒരു കാര്യം കൂടി ഞാനിപ്പൊ രാത്രി ഉറങ്ങാറില്ല രാത്രി 11 മണീക്ക് എഴുന്നേല്ക്കും പിന്നെ പിറ്റേന്ന് രാവിലെ 4 മണീയായാലെ ഉറക്കം വരൂ.....ഞാന്‍ എന്താ ചെയ്യാ.....ലൈറ്റ് ഒഫ് ചെയ്യല്ലെ എനിച്ചു പേടിയാ.പപ്പായും മമ്മായും എന്നെ ചീത്തവിളിക്കുന്നുണ്ട് ഞാന്‍ കേക്കാത്തരീതിയില് കിടക്കുകയാ എന്നെ ഒറ്റക്ക് കിടത്തി അവരുറങ്ങാതിരിക്കാന്‍ ഇടക്ക് ഇടക്ക് ഞാന്‍ ചൂച്ചു ഒഴിച്ചു കൊടുക്കാറുണ്ട്.

ഡിസംബര്‍ 15നു ഞാന്‍ പപ്പായുടെ വീട്ടിലെക്കു പൊകുകയാ.പപ്പായൊടൊപ്പം കാറിലാ ഞാന്‍ പൊകുന്നത്.വീട്ടിലെക്കു കയറുമ്പൊള്‍ അച്ചമ്മ വിളക്കു കൊളുത്തി എന്നെ വീട്ടിലെക്കു കയറ്റിയതു.പപ്പാ പൊകുന്നതിനുമുമ്പ് എന്റ് ചൊറൂണ് നട്ത്താനുള്ള പരിപാടിയാഎനിക്ക്.ഗുരുവായൂമ്പലത്തില് വെച്ചാണ് ചൊറു തരുന്നത്.
ചൊറുത്തന്നു,പായസവും,പപ്പടവും,ചൊറും നാന്നായി ചേർത്ത് പാപ്പായാൺ വായയിൽ തന്നത്,എല്ലാവരും വന്നിരുന്നു.പിന്നെ എന്നെ അടിമ കിടത്തി,നമ്പൂതിരി വന്നു എടുത്തു മുത്തശ്ശന്റെ കയ്യിൽ കൊടുത്തു.പിന്നെ വെണ്ണകൊണ്ട് തുലാഭാരവും നടത്തി.എനി ഫെബ്രവരി 24നു പാർട്ടി നടത്തുന്നുണ്ട്.
ഇന്നു FEB:21 മുത്തശ്ശന്റെയും അചച്ചമ്മയുടെയും Wedding Anniversary യാണു,വൈകുന്നേരം പപ്പാ പർട്ടിനടത്താനുള്ള പരിപാടിയിലാ പിന്നെ എന്റെ ചൊറൂണീന്റെ പാർട്ടിക്കുള്ള ക്ഷണത്തിലും ആണൂ.പെട്ടന്നണ് ഫൊൺ വന്നത് പപ്പാകു എന്തൊപറ്റി ബൈക്കിന്റെ മുകളിൽ നിന്നു വീണതാണ്,3 മണിക്കുർ കഴിഞ്ഞപ്പൊഴെക്കും പപ്പാവന്നു ഞൊണ്ടിയിട്ടാണ് വരുന്നത്,കൈ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് ,ഞാൻ ആകെപേടിച്ചുപൊയി എനീ എന്നെ ആരാ രാത്രി എടുത്തുനടക്കുക.....
പപ്പായുടെ കാര്യങ്ങൾ ഇപ്പൊ നൊക്കുന്നത് മമ്മായാ,എന്റെ കാര്യങ്ങൾ ഞാൻ തന്നെ നൊക്കെണ്ട അവസ്തയാ ഇപ്പൊ.പപ്പയുടെ കൈ കാണിക്കാൻ 2 ആഴ്ച്ച് കഴിഞ്ഞു ചെല്ലാണം എന്നു പറഞ്ഞിട്ടുണ്ട് Dr.പപ്പ 2മാസം കൂടി Leeve കൂടുതൽ ചൊദിച്ചിട്ടുണ്ട് Companiyil.ദിവസങ്ങൽ മുന്നൊട്ടു പൊകുന്നു,പപ്പാ ഇടക്കു ഇടക്കു എന്നെ എടുക്കാറുണ്ട്,മാസങ്ങൾ മുന്നൊട്ട് പപ്പായുടെ
കൈയിലെ പ്ലസ്റ്റർ ഇന്നു വെട്ടി കൈ നിവർത്താൻ പറ്റുന്നില്ലത്രെ.പപ്പാക്കു പൊകെണ്ട ദിവസം എത്തി,ഞങ്ങളെല്ലാവരും ഇന്നു Airportil പൊകുകയാ..
8 comments:
ആദ്യമായി പൊന്നുമോള്‍ക്ക് ഈ ചെറിയഛന്റെ വക ഒരു ചക്കരയുമ്മ. ഒരു അരക്കിറുക്കന്‍ പപ്പായ്ക്ക് ജനിച്ചു എന്നോരു കുറവു മാത്രമേ നിനക്കുള്ളൂ.. അതു അങ്ങ് സഹിച്ചോ...
സര്‍വ്വ ഐശ്വര്യത്തോടും ആരൊഗ്യത്തോടും കൂടി നല്ല ചുന്ദരിമോളായി വളരട്ടെ എന്ന് ആശംസിക്കുന്നു..
എന്നു
നവിയും പൊന്നുവും.
ജെ കേ..... ഒരു അചരന്റെ സ്നേഹം നിറഞ്ഞു കവിയുന്ന ഈ പോസ്റ്റിന്റെ ഭംഗി എങ്ങിനെയാണു അനുഭവിച്ച്തു എന്നു പറയാന്‍ കഴിയുന്നില്ല. ആ ചുന്തരി ചങ്കരിക്കു ഞാനും തരുന്നു ഒരു ചിങ്കിരി മുത്തം.
ജെ.കെ.
ആദ്യമായാ ഇങ്ങിനെയൊരു ബ്ലോഗു ശ്രദ്ധയില്‍പെടുന്നത്. വേറിട്ടൊരനുഭവം !
മോളൂട്ടിക്ക് ഒരായിരം സ്നേഹാശംസകള്‍ നേരുന്നു..
ഞാനാരാണന്നു കരുതുന്നുണ്ടാവും, സ്മാര്‍ട്ടി ജെ.കെ യുടെ ഒരു ആരാധകന്! :) , ദുബായ് ഗീതാ ക്ലാസില്‍ ഉണ്ടായിരുന്നു.
Valare Nannayittundu.Chettante Mol Valuthayi Ithu kanumbol othiri othiri Santhoshikkum theercha. Moloottikku Binduchechiyude Aayiramayiram Aashamsakal. Eeswaran Nallathu Varuthatte.
valare nannayittundu. nalla bhavana.molu sundariyum suseelayum soubhagyavathiyum ayi valaran guruvayoorappan anugrahikkatte.
Post a Comment