എന്റേ മൊളുടെ ജീവിതത്തിലെ ഒരൊ നിമിഷങ്ങളും ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.വായിച്ചറിവിന്റ കാലം എത്തുമ്പൊള്‍ അവള്‍ മനസ്സിലാക്കട്ടെ,അവളുടെ പപ്പയും മമ്മായും അവളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്.....

ചിത്രങ്ങളിലൂടെ.....

Saturday, October 20, 2007

മകളേ നിനക്കായ്.............

യൂണിറ്റി ഹൊസ്പിറ്റലിലെ ബിന്ദു ഡൊക്ടറുടെ നേതൃത്വത്തില്‍ 15/11/2007.രാത്രി 11.55നു ഞാന്‍ വിജയകരമായി പുറത്തുവന്നു.വിജാരിച്ചത്തിലും ഒരു മാസം മുന്നെ ഞാന്‍ ഇങ്ങുപൊന്നു.എനിക്കെന്റ പപ്പായെയും മമ്മായെയും കാണാന്‍ അത്രക്കു തിരക്കായി.ഞാന്‍ അങ്ങു ഉള്ളില്‍ നിന്നു തന്നെ കേട്ടു തുടങ്ങിയതാ പപ്പയുടെ ബൊളൊഗുകളെ പ്പറ്റി.എന്നാ പിന്നെ എനിക്കും ഒരു ബ്ലൊഗായാലെന്താ......എന്റ് മമ്മാ പറയാ നീ നിന്റെ പപ്പായുടെ സ്വഭാവം എടുക്കണ്ടാ എന്നു,ഈ മമ്മാക്കു ഒന്നു അറിയില്ല ഈ കാലത്ത് ഒരു ബ്ലൊഗു പൊലുമില്ലെങ്കില്‍ എന്തു ജീവിതം അല്ലെ.....
ഞാന്‍ വന്നിട്ടു അധിക ദിവസം ആയിട്ടില്ല.എനിക്കു നല്ലൊരു പേരിടാന്‍ മമ്മായും പപ്പായും ചിന്തിച്ചുകൊണ്ടിരിക്കുകയാ,പപ്പാ താന്റെ പഴയകാമുകിമാരുടെ പേരൊക്കെ പറയും അപൊ മമ്മാ പറയും അതൊന്നും വേണ്ടാന്ന്.എനി എന്താ ഉണ്ടാകുകാ എന്നറിയില്ല.മമ്മായെ പൊലെ എന്റ കയ്യിനും കാലിനും ഒക്കെ നല്ല നീളമാ എനിക്കു പപ്പായുടെ blood ഗ്രൂപാ‍.പക്ഷേ ഞങ്ങള്‍ 2 പേരും b+ എന്ന പൊളസിയാ.പപ്പാ എന്നെ കണ്ടിട്ടില്ല.ഇടക്കു ഇടക്കു വിളിക്കും മമ്മാ എനിക്കു തരില്ല മമ്മക്കുതന്നെ കുറേകാര്യങ്ങള്‍ പറയാനുണ്ട്. എന്നു ഞാന്‍ പപ്പയുമായി സംസാരിച്ചു “അ....അഒം...ആ.....എന്നൊക്കെ പറ്യുമ്പൊഴേക്കും മമ്മ ഫൊണ്‍ വാങ്ങി....പപ്പ മമ്മായൊടു പറയാ,വലിയ സന്തൊഷമായത്രേ പപ്പക്കു എന്റ ശബ്ധം കേട്ടപ്പൊ.....
ഇന്നു നവബര്‍ 22/2007 ഞാന്‍ എന്നു എന്റാ മാ‍മ്മയുടേ വീട്ടിലെക്കു പൊകുകയാ,ഇന്നലെ പൊകാമെന്നണ് വിചാരിച്ചാത് ഡൊക്ടര്‍ വന്നു നൊക്കിയപ്പൊള്‍ എനിക്കു മഞ്ഞനിറം ഉണ്ടത്രേ അതുകൊണ്ട് എന്നു കൂടി എന്നെ ട്യൂബ് ലൈറ്റിനു മുന്നില്‍ കിടത്തണം എന്നു പറഞ്ഞു .ശൊ..നല്ലച്ചൂടാ അവിടെ..ഉറങ്ങാനും പറ്റിയില്ല. എല്ലാവരും ആശുപത്രീയിലെ കണക്കുതീര്‍ക്കുന്നതിരക്കിലാ..രാത്രി ഉറങ്ങത്തതുകൊണ്ട് ഇപ്പൊ എനിക്കു പകലു നല്ല ഉറക്കമാ....ഞാന്‍ മാമ്മയുടെ ഉള്ളിലുള്ളപ്പൊള്‍ മമ്മാക്കു ആദ്യ മൂന്നു മാസം ഭയങ്കര ശര്‍ദ്ദിയായിരുന്നത്രേ......മമ്മ എന്തു കഴിച്ചാലും അതൊക്കെ ശര്‍ദ്ദിക്കും,ഇതു കണ്ടാല്‍ പപ്പാക്കു ദേഷ്യം പിടിക്കും മമ്മാക്കും ആസമയത്ത് പെട്ടന്നു ദേഷ്യം വരും പിന്നെ പറയണ്ടല്ലൊ....മമ്മ ബയങ്കര തടികുറഞ്ഞത്രേ അപ്പൊ....പിന്നെ പിന്നെ മമ്മാ ദക്ഷണം കഴിച്ചുതുടങ്ങി,എന്നും ഇഡലി വേണമത്രേ എനിക്കു ഇഡലി ഇഷ്ടമുള്ളതുകൊണ്ടാണ് മമ്മാക്കു എതൊക്കെ തിന്നാന്‍ തൊന്നുന്നത് എന്നാ പറയുന്നത്.ഞാന്‍ ഗള്‍ഫ് പ്രൊഡക്ഷനാ...ഞാന്‍ വയറ്റിനുള്ളിലുള്ളപ്പൊ അവിടെ നല്ല ചൂടായിരുന്നു,പക്ഷേ എല്ല വെള്ളിയാഴ്ച്ചയും ഞങ്ങള്‍ പുറത്തിറങ്ങും പപ്പായുടെ വണ്ടി ഇടക്കു അറിയാതെ“ഹമ്പ്”ചാടി പരിജയമുള്ളതുകൊണ്ട് ഞാന്‍ കേരളത്തിലെത്തിയപ്പൊ വലിയ പ്രശ്നം ഉണ്ടായിയില്ല.ഈ കാണുന്ന ഫൊറ്റൊകളില്ലെ അതൊക്കെ എന്റ “പ്യൂപ്പാ“വസ്തയാ.......
എന്നു ഞാന്‍ ജനിച്ചിട്ടു 5 ദിവസം ആയി പപ്പാ ഇന്നും എന്റെ ഫൊട്ടൊ കിട്ടാത്തതില്‍ മമ്മായൊടു സങ്കടം പറഞ്ഞു.പപ്പാ ഭയങ്കര വിഷമത്തിലാ......
(21/11)പപ്പാക്കു എന്നെന്റ് ഫൊട്ടൊ കിട്ടിയെന്നു പറഞ്ഞു.പപ്പാക്കു സന്തൊഷമായി എന്നും പറഞ്ഞു,പപ്പാ പറഞ്ഞത്രേ എനിച്ചു മമ്മായുടെ ഛായയാണെന്നു.സുരേന്ധ്രേട്ടന്‍ ഇന്നലെ വന്നിട്ടു ഫൊട്ടൊ എടുത്തു പൊയി ഞാന്‍ ഉറങ്ങുകയായിരുന്നു.പെണ്‍കുട്ടികള്‍ ഉറങ്ങുമ്പൊള്‍ ഫൊട്ടൊ എടുക്കാന്‍ പാടില്ലെന്നു അറിയില്ലെ...ഈ ചേട്ടന്.പപ്പാക്കുള്ള ഫൊട്ടൊവാ അതില്‍ ഒന്നു ചിരിക്കാനും പറ്റിയില്ല........ ഇതു ഞാനും മമ്മായും ഹൊസ്പിറ്റലില്‍ ഉള്ളപ്പൊ എടുത്ത ഫൊട്ടൊകളാ.....
ഡിസംബര്‍ 12നു എനിക്കു പേരിട്ടു.പപ്പായാ എനിക്കുള്ള പേര് പറഞ്ഞത്.എന്റ കാതില്‍ പറഞ്ഞത് എന്റ അമ്മുമയുടെ പേരാ.എല്ലാവരും വന്നിരുന്നു.പ്രകാശമാമയാ എനിക്കു പേരു കാതില്‍ “സായിശ്രീ” എന്നു മൂന്നു പ്രാ‍വശ്യം പറഞ്ഞത് .ഞാന്‍ ഉറങ്ങിപ്പൊയി....കണ്ണുതുറന്ന്പ്പൊ ഭയങ്കര എരിവായിരുന്നു.എന്റ കണ്ണിലും പുരികത്തിന്റ മുകളിലും ഒക്കെ കരിപുരട്ടിയിരിക്കുകയാ....പിന്നെ എന്നെ അടുക്കള കാണിക്കാന്‍ കൊണ്ടുപൊയി.ഫൊട്ടൊ കാണൂ.......
എന്റെ പപ്പാ വരുന്നുണ്ട്....ഡിസംബര്‍ 29നു വരും.പപ്പാക്കു അമ്പലത്തില്‍ ശയന പ്രതിക്ഷ്ണം ഉണ്ട് അതു കഴിഞ്ഞാല്‍ എന്നെ കാണാന്‍ വരും എനിക്കു കൊതിയായിത്തുടങ്ങി പപ്പയെ കാണാന്‍....എല്ലാവര്‍ക്കും ഞങ്ങളുടെ “പുതുവത്സരാശംസകള്‍“.......

30നു കാലത്തു തന്നെ മുറ്റത്തു ഓടൊറിക്ഷ വന്നു നില്‍ക്കുന്ന ശബ്ധം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്,എന്റേ പപ്പാവന്നിരിക്കുന്നു,ഞാന്‍ തൊട്ടിയില്‍ കിടക്കുകയാ‍...പപ്പാ വന്നിരുന്നു തൊട്ടിയിലെക്കു നൊക്കി ഞാനും പപ്പയെ കണ്ടു..........മമ്മാ വന്നു എന്നെ പപ്പായുടെ കൈയ്യില്ലേക്കു കിടത്തി,പപ്പാ എന്റ കവിളില്‍ ഉമ്മവച്ചു......ഇതെന്താ എന്നെ ഇങ്ങനെ നൊക്കിയിരിക്കുന്നത്...പപ്പായെ ഉണര്‍ത്താന്‍ ഞാന്‍ നന്നായി ഒന്നു ചൂച്ചു ഒഴിച്ചു കൊടുത്തു,പപ്പായുടെ പുതിയ pant നന്നയി നനഞിടൂണ്ട്.മമ്മാ അകത്തു പപ്പാകൊണ്ടുവന്ന dress ഒക്കെ നൊക്കുകയാ‍..നനവുകിട്ടിയപ്പൊള്‍ പപ്പാ ഉറക്കെ ശബ്ധം ഉണ്ടാക്കി.എനിക്കു ഉള്ളില്‍ ചിരിവന്നു........

പപ്പാഎപ്പൊഴും എന്റെ കൂടെത്തന്നെയാ,എനിക്കിപ്പൊ പപ്പാ എടുത്തു നടക്കണം എന്നാലെ ഉറക്കം വരൂ,ഞാന്‍ ഉറങ്ങിയാലെ പപ്പാ പുറത്തു പൊക്കൂ.പപ്പാവരുമ്പൊള്‍ കുറേ ഉടുപ്പ് കൊണ്ടുവന്നിട്ടുണ്ട്,എപ്പൊ എന്നും പുതിയ ഉടുപ്പാ ഇടുന്നത്,ഞാനിപ്പൊ അല്‍പ്പം ഗമയിലാണ്.എന്നെ എടുത്ത് ഇരിക്കാന്‍ പാടില്ല നടക്കണം പിന്നെ ഒരു കാര്യം കൂടി ഞാനിപ്പൊ രാത്രി ഉറങ്ങാറില്ല രാത്രി 11 മണീക്ക് എഴുന്നേല്‍ക്കും പിന്നെ പിറ്റേന്ന് രാവിലെ 4 മണീയാ‍യാലെ ഉറക്കം വരൂ.....ഞാന്‍ എന്താ ചെയ്യാ.....ലൈറ്റ് ഒഫ് ചെയ്യല്ലെ എനിച്ചു പേടിയാ.പപ്പായും മമ്മായും എന്നെ ചീത്തവിളിക്കുന്നുണ്ട് ഞാന്‍ കേക്കാത്തരീതിയില്‍ കിടക്കുകയാ എന്നെ ഒറ്റക്ക് കിടത്തി അവരുറങ്ങാതിരിക്കാന്‍ ഇടക്ക് ഇടക്ക് ഞാന്‍ ചൂച്ചു ഒഴിച്ചു കൊടുക്കാറുണ്ട്.

ഡിസംബര്‍ 15നു ഞാന്‍ പപ്പായുടെ വീട്ടിലെക്കു പൊകുകയാ.പപ്പായൊടൊപ്പം കാറിലാ ഞാന്‍ പൊകുന്നത്.വീട്ടിലെക്കു കയറുമ്പൊള്‍ അച്ചമ്മ വിളക്കു കൊളുത്തി എന്നെ വീട്ടിലെക്കു കയറ്റിയതു.പപ്പാ പൊകുന്നതിനുമുമ്പ് എന്റ് ചൊറൂണ്‍ നട്ത്താനുള്ള പരിപാടിയാഎനിക്ക്.ഗുരുവായൂമ്പലത്തില്‍ വെച്ചാണ് ചൊറു തരുന്നത്.

ചൊറുത്തന്നു,പായസവും,പപ്പടവും,ചൊറും നാന്നായി ചേർത്ത് പാ‍പ്പായാൺ വായയിൽ തന്നത്,എല്ലാവരും വന്നിരുന്നു.പിന്നെ എന്നെ അടിമ കിടത്തി,നമ്പൂതിരി വന്നു എടുത്തു മുത്തശ്ശന്റെ കയ്യിൽ കൊടുത്തു.പിന്നെ വെണ്ണകൊണ്ട് തുലാഭാരവും നടത്തി.എനി ഫെബ്രവരി 24നു പാർട്ടി നടത്തുന്നുണ്ട്.

ഇന്നു FEB:21 മുത്തശ്ശന്റെയും അചച്ചമ്മയുടെയും Wedding Anniversary യാണു,വൈകുന്നേരം പപ്പാ പർട്ടിനടത്താനുള്ള പരിപാടിയിലാ പിന്നെ എന്റെ ചൊറൂണീന്റെ പാർട്ടിക്കുള്ള ക്ഷണത്തിലും ആണൂ.പെട്ടന്നണ് ഫൊൺ വന്നത് പപ്പാകു എന്തൊപറ്റി ബൈക്കിന്റെ മുകളിൽ നിന്നു വീണതാണ്,3 മണിക്കുർ കഴിഞ്ഞപ്പൊഴെക്കും പപ്പാവന്നു ഞൊണ്ടിയിട്ടാണ് വരുന്നത്,കൈ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് ,ഞാൻ ആകെപേടിച്ചുപൊയി എനീ എന്നെ ആരാ രാത്രി എടുത്തുനടക്കുക.....


പപ്പായുടെ കാര്യങ്ങൾ ഇപ്പൊ നൊക്കുന്നത് മമ്മായാ,എന്റെ കാര്യങ്ങൾ ഞാൻ തന്നെ നൊക്കെണ്ട അവസ്തയാ ഇപ്പൊ.പപ്പയുടെ കൈ കാണിക്കാൻ 2 ആഴ്ച്ച് കഴിഞ്ഞു ചെല്ലാണം എന്നു പറഞ്ഞിട്ടുണ്ട് Dr.പപ്പ 2മാസം കൂടി Leeve കൂടുതൽ ചൊദിച്ചിട്ടുണ്ട് Companiyil.ദിവസങ്ങൽ മുന്നൊട്ടു പൊകുന്നു,പപ്പാ ഇടക്കു ഇടക്കു എന്നെ എടുക്കാറുണ്ട്,മാസങ്ങൾ മുന്നൊട്ട് പപ്പായുടെ
കൈയിലെ പ്ലസ്റ്റർ ഇന്നു വെട്ടി കൈ നിവർത്താൻ പറ്റുന്നില്ലത്രെ.പപ്പാക്കു പൊകെണ്ട ദിവസം എത്തി,ഞങ്ങളെല്ലാവരും ഇന്നു Airportil പൊകുകയാ..